തലശ്ശേരി- മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് ആറു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ചിറയന്‍കീഴ് പുതുശ്ശേരിമുക്കിലെ കല്ലമ്പലം തലവിള അശോകനെ(55)യാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്.
പ്രതി പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുകയാണെങ്കില്‍ പീഡനത്തിനരയായ ബാലന്റെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കാനും കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ തുക നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2017 ജനുവരി 13ന് വൈകിട്ട് നാലേ മുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജോലി ആവശ്യാര്‍ത്ഥം മയ്യില്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണാടിപ്പറമ്പ് അബൂബക്കര്‍ ക്വാര്‍ട്ടേഴ്‌സിലാണ് പ്രതി താമസിച്ചിരുന്നത്. സംഭവ ദിവസം പ്രതി ആറു വയസ്സുകാരനെ താന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍ അനുനയിപ്പിച്ച് കൊണ്ട് വരികയും മൊബൈല്‍ ഫോണിലുള്ള അശ്ലീല വീഡിയോകളുള്‍പ്പെടെ കാണിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കി.
സംഭവത്തെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ബാലനോട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത.് രക്ഷിതാവാണ് മയ്യില്‍ പോലീസില്‍ പാരതിപ്പെട്ടത.് സംഭവ സമയം മയ്യില്‍ എസ്.ഐ ആയിരുന്ന ബാബുവാണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത.് പ്രൊസിക്യൂഷന് വേണ്ടി സെപ്ഷല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ.ബീന കാളിയത്ത് ഹാജരായി.