ജിദ്ദ - ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിശുദ്ധ ഹറമിലേക്കും തിരിച്ചും പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൗജന്യ ബസ് ഷട്ടില്‍ സര്‍വീസ് ഉംറ പെര്‍മിറ്റുള്ള സ്വദേശികള്‍ക്കും സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്കും വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണെന്ന് പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം അറിയിച്ചു. ജിദ്ദ എയര്‍പോര്‍ട്ടിലെ ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് മക്കയില്‍ വിശുദ്ധ ഹറമിനോടു ചേര്‍ന്നുള്ള ക്ലോക്ക് ടവര്‍ അടങ്ങിയ കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്‌മെന്റ് പദ്ധതി പാര്‍ക്കിംഗിലേക്കും തിരിച്ചുമാണ് സൗജന്യ ബസ് സര്‍വീസുകളുള്ളത്.
ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയും ഹറമില്‍ നിന്ന് ഉച്ചക്ക് പന്ത്രണ്ടു മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയും ഓരോ രണ്ടു മണിക്കൂറിലുമാണ് ബസ് സര്‍വീസുകളുള്ളത്. നുസുക്, തവക്കല്‍നാ പ്ലാറ്റ്‌ഫോമുകള്‍ വഴി ഉംറ പെര്‍മിറ്റ് നേടുന്ന, സൗദിയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ക്ക് സൗജന്യ ബസ് സര്‍വീസ് പ്രയോജനപ്പെടുത്താവുന്നതാണ്. വിമാനത്താവളത്തില്‍ നിന്ന് വിശുദ്ധ ഹറമിലേക്കും തിരിച്ചും ഉംറ തീര്‍ഥാടകരെ എത്തിക്കാനും എയര്‍പോര്‍ട്ടില്‍ തീര്‍ഥാടകര്‍ക്ക് ഗതാഗത ഓപ്ഷനുകള്‍ വൈവിധ്യവല്‍ക്കരിക്കാനും പുതിയ സേവനം സഹായിക്കുമെന്ന് പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)