Sorry, you need to enable JavaScript to visit this website.

'തുനിവ് ' സിനിമ കണ്ട് ബാങ്ക് കൊള്ളയടിക്കാന്‍ ഇറങ്ങി; ഒടുവില്‍ നാട്ടുകാരുടെ കൈച്ചൂടറിഞ്ഞു, അഴിക്കുള്ളിലുമായി

ഡിണ്ടിഗല്‍ (തമിഴ്‌നാട്) : യുവാക്കള്‍ പല അക്രമങ്ങളിലേക്കും കടക്കുന്നതിന് സിനിമകള്‍ ഒരു പരിധി വരെ കാരണമാകാറുണ്ട്. അടുത്തിടെ ഇറങ്ങിയ അജിത്തിന്റെ 'തുനിവ് ' സിനിമ കണ്ട് ബാങ്ക് കൊള്ളയടിക്കാനിറങ്ങിയ യുവാവിന് നാട്ടുകാരുടെ കൈയ്യില്‍ നിന്ന് നന്നായി തല്ലു കിട്ടി, പിന്നെ അഴിക്കുള്ളിലുമായി.
തമിഴ്‌നാട്ടിലെ ഡിണ്ടിഗല്ലിലാണ് സംഭവം. സിനിമയിലേത് പോലെ കത്തിയും മുളകുപൊടിയും പെപ്പര്‍ സ്‌പ്രേയും ഉപയോഗിച്ചാണ് യുവാവ് മോഷണം നടത്താന്‍ ബാങ്കിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ബാങ്ക് കൊള്ള പശ്ചാത്തലമാക്കി അടുത്തിടെ റിലീസ് ചെയ്ത അജിത്ത് ചിത്രം 'തുനിവി 'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് യുവാവ് കൃത്യം നടത്തിയെതെന്ന് പോലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെയാണ് പൂച്ചനായ്ക്കന്‍പട്ടി സ്വദേശി  കലീല്‍ റഹ്മാന്‍ എന്ന 25കാരന്‍ ദിണ്ടിഗലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ താടിക്കൊമ്പ് ശാഖ കൊള്ളയടിക്കാനെത്തിയത്. ബാങ്ക് തുറക്കാനെത്തിയ മൂന്ന് ജീവനക്കാരെ മുളകുപൊടിയും പെപ്പര്‍ സ്‌പ്രേയും ഉപയോഗിച്ച് ആക്രമിച്ച്  പ്ലാസ്റ്റിക് ടാഗ് കൊണ്ട് കെട്ടിയിട്ട ശേഷമാണ് യുവാവ് ബാങ്കിനുള്ളില്‍ കടന്നത്. മോഷണം നടക്കുന്നതിനിടെ കെട്ടിയിട്ട ജീവനക്കാരില്‍ ഒരാള്‍ സഹായം ആവശ്യപ്പെട്ട് നിലവിളിച്ച് റോഡിലേക്ക് ഇറങ്ങിയോടി. ഇത് കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ ബാങ്കിനുള്ളിലേക്ക് ഇരച്ചുകയറി യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.മാനസികമായി വിഷമം നേരിട്ടിരുന്ന യുവാവ് സിനിമയില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടാണ് ബാങ്ക് കൊള്ളയടിക്കാന്‍ ഇറങ്ങിയതെന്ന് പോലീസ് അറിയിച്ചു. ദിണ്ടിഗല്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News