റിയാദ് - ലോകമെങ്ങുമുള്ള മുസ്‌ലിംകളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി നെതര്‍ലാന്റ്‌സില്‍ തീവ്രവാദികളില്‍ ഒരാള്‍ വിശുദ്ധ ഖുര്‍ആന്‍ കീറി നശിപ്പിച്ചതിനെ സൗദി വിദേശ മന്ത്രാലയം ശക്തമായി അപലപിച്ചു. സംവാദം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നിവയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും വിദ്വേഷത്തിനും തീവ്രവാദത്തിനുമുള്ള കാരണങ്ങള്‍ നിരാകരിക്കാനും ആവശ്യപ്പെടുന്ന സൗദി അറേബ്യയുടെ നിലപാട് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു. സ്വീഡനില്‍ തുര്‍ക്കി എംബസിക്കു മുന്നില്‍ വെച്ച് തീവ്രവലതുപക്ഷ കക്ഷി നേതാവ് ദിവസങ്ങള്‍ക്കു മുമ്പ് മുസ്ഹഫ് കോപ്പി കത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതര്‍ലാന്റ്‌സിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, വിശുദ്ധ മുസ്ഹഫ് കോപ്പി അഗ്നിക്കിരയാക്കിയത് തീവ്രവാദ പ്രവണതയാണെന്നും അമാനവികമാണെന്നും മുന്‍ സൗദി രഹസ്യാന്വേഷണ വിഭാഗം മേധാവിയും കിംഗ് ഫൈസല്‍ റിസേര്‍ച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് സെന്റര്‍ പ്രസിഡന്റും കിംഗ് ഫൈസല്‍ യൂനിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് പ്രസിഡന്റുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഈ രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് മുസ്‌ലിം വിരുദ്ധ പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇത്തരം പ്രവണതകളെന്ന് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)