Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ സംഘ്പരിവാര്‍ ശ്രമം, പലയിടത്തും സംഘര്‍ഷം

തിരുവനന്തപുരം- കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ബി.ബി.സി ഡോക്യുമെന്ററിയായ 'ഇന്ത്യ: മോദി ദ ക്വസ്റ്റിയന്‍' യുവജന വിദ്യാര്‍ഥി സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിച്ചു.
ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടസ്സപ്പെടുത്താന്‍ ബി.ജെ.പിയും, സംഘപരിവാര്‍ സംഘടനകളും ശ്രമിച്ചത് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. ഗുജറാത്ത് കലാപം പ്രമേയമാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം  ഉച്ച തിരിഞ്ഞ് സര്‍വകലാ ശാല ക്യാമ്പസുകളിലും വിവിധ കോളജുകളിലും നടന്നു. പൊതു ഇടങ്ങളിലടക്കം പ്രദര്‍ശനം തുടരുമെന്ന് യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം യൂത്ത് ലീഗ്, വിദ്യാര്‍ഥി സംഘടനകളായ എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് തുടങ്ങിയവര്‍ അറിയിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരായ വലി യ വിമര്‍ശമുന്നയിക്കുന്ന ഡോക്യുമെന്ററിക്ക് സാമൂഹിക മാധ്യമങ്ങളില്‍ കേന്ദ്രം വില ക്കേപ്പെടുത്തുകയും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രദര്‍ശനവുമായി രംഗത്തെത്തിയത്. തിരുവനന്ത പുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ #േഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
തിരുവനന്തപുരം ലോ കോളജില്‍ ഡോക്യുമെന്ററി പ്രദര്‍ശന ശേഷം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു. സംസ്ഥാന വ്യാപക മായി പ്രദര്‍ശനം തുടരാനാണ് യുവജന സംഘടനകളുടെ തീരുമാനം. പ്രദര്‍ശനം തട യുമെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്.  തുടര്‍ന്ന് പലയിടത്തും പ്രദര്‍ശനം സം ഘര്‍ഷങ്ങള്‍ക്കിടയാക്കി. തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന ഡോക്യുമെന്ററി പ്രദര്‍ശനവേദിയില്‍ ബി.ജെ.പി പ്രതിഷേധവുമായെത്തിയത് സംഘര്‍ഷ ത്തില്‍ കലാശിച്ചു. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പോലീസ് അടച്ചിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനവേദിയി ലെ ബാരിക്കേഡ് തകര്‍ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പൂജപ്പുരയി ല്‍ സംഘര്‍ഷമുണ്ടായത്.
അതേസമയം ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ഇന്ത്യയുടെ ഐക്യവും അഖണ്ഡ തയും അപകടപ്പെടുത്താനുള്ള വിദേശ നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെട ല്‍ ആവശ്യമാണ്. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണെന്നും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുവാനായി ബോധംപൂര്‍വം നടത്തുന്ന ഇത്ത രം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളേണ്ടതുണ്ടെന്നും കെ. സുരേന്ദ്രന്‍ കത്തില്‍ ആവശ്യപ്പെട്ടു. പ്രദര്‍ശനം കേരളത്തില്‍ അനുവദിക്കാന്‍ പാടില്ലെന്നും വിഷയ ത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും രംഗ ത്തെത്തിയിട്ടുണ്ട്. ബി.ബി.സി ഡോക്യുമെന്ററി നിരോധനം ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നിരോധനം അഭിപ്രാ യ സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

 

Latest News