Sorry, you need to enable JavaScript to visit this website.

ചിന്താ ജെറോം പറഞ്ഞത് നട്ടാല്‍ കുരുക്കാത്ത നുണ, എട്ടര ലക്ഷം രൂപ കുടിശ്ശിക അനുവദിച്ചു

തിരുവനന്തപുരം: ശമ്പള കുടിശ്ശികക്ക് വേണ്ടി താന്‍ സര്‍ക്കാറിനെ സമീപിച്ചിട്ടില്ലെന്ന സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ വാദം തെറ്റാണെന്ന് വെളിപ്പെട്ടു.  ചിന്താ ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ ശമ്പള കുടിശ്ശിക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്താ ജെറോം നേരത്തെ പറഞ്ഞിരുന്നത്. ചിന്തയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നേരത്തെ വര്‍ധിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ അങ്ങനെ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം. കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കിയത്.
2017 ജനുവരി 1 മുതല്‍ 2018 മെയ് 26 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് കിട്ടുന്നത്. ഈ കാലയളവില്‍ ശമ്പളം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ചിന്തയ്ക്ക് 50,000 രൂപയായിരുന്നു പ്രതിമാസ അഡ്വാന്‍സ് നല്‍കിയിരുന്നത്. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം 1 ലക്ഷം ആക്കി ശമ്പളം ഉയര്‍ത്തിയതിലൂടെ കുടിശ്ശികയായ 8. 50 ലക്ഷം രൂപ ചിന്തയ്ക്ക് ലഭിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ചിന്തയുടെ ശമ്പളം 2018 മെയ് 26 മുതല്‍ 1 ലക്ഷം രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ശമ്പള കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്താ ജെറോം 2022 ഓഗസ്റ്റ് 20 ന് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ചെയര്‍പേഴ്‌സണായി നിയമിതയായ 2016 ഒക്ടോബര്‍ 14 മുതല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ആയതിനാല്‍ 2016 ഒക്ടോബര്‍ 14 മുതല്‍2018 മെയ് 26 വരെയുള്ള കാലയളവില്‍ അഡ്വാന്‍സായി കൈ പറ്റിയ തുകയും യുവജന കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് 2022 ഓഗസ്റ്റ് 22 ന് ചിന്താ ജെറോം കത്ത് മുഖേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
താന്‍ സര്‍ക്കാരിനോട് കുടിശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് പറഞ്ഞത് . അങ്ങനൊരു കത്ത് ഉണ്ടെങ്കില്‍ പുറത്ത് വിടാനും ചിന്ത ജനുവരി 5ന് മാധ്യമങ്ങളെ വെല്ലുവിളിച്ചു. ഇത്രയും തുക ഒരുമിച്ച് കിട്ടിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്നാണ് അന്ന് ചിന്ത പറഞ്ഞത്.

 

 

 

Latest News