Sorry, you need to enable JavaScript to visit this website.

ബി.ബി.സി ഡോക്യുമെന്‍ററിയെ പിന്തുണക്കരുതെന്ന് എ.കെ ആന്റണിയുടെ മകൻ

തിരുവനന്തപുരം-  ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും കോൺഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനിൽ ആന്റണി ട്വീറ്റ് ചെയ്തു. മുൻ വിധികളോടെ പ്രവർത്തിക്കുന്ന ചാനലാണ് ബി.ബി.സിയെന്നും ബി.ജെ.പിയോടുള്ള  അഭിപ്രായ വ്യത്യാസം വച്ചു കൊണ്ടാണ് തന്നെയാണ് ഇങ്ങനെ പറയുന്നതെന്നും അനിൽ ആൻറണി പറഞ്ഞു.

ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു മുൻ യു.കെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
അതേസമയം, ബി.ബി.സിയുടെ 'ഇന്ത്യ ദി മോഡി ക്വസ്റ്റിൻ' ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെൻറ് ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് വ്യക്തമാക്കി.  സത്യം ഒരിക്കലും മറച്ച് വയ്ക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. നിരോധിച്ചാലും സത്യം കൂടുതൽ പ്രകാശത്തോടെ പുറത്ത് വരും. മാധ്യമങ്ങളെയും, ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമർത്താം. എന്നാൽ സത്യത്തെ അടിച്ചമർത്താനാവില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോൺഗ്രസും വ്യക്തമാക്കിയിരുന്നു. ബി.ബി.സി ഡോക്യുമെന്ററി വൈകിട്ട് ഏഴ് മണിക്ക്  ലോ കോളജിലും പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകൾ അറിയിച്ചു. 
 

 

Latest News