കോഴിക്കോട്- സ്വന്തം പേരിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 42160 രൂപയാണ് വില, പവന് 280 രൂപ വര്‍ദ്ധിച്ചാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.
2020 ഓഗസ്റ്റ് ഏഴിലെ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. അന്ന് പവന്‍വില 42,000 രൂപയായിരുന്നു, ഗ്രാമിന് 5,250 രൂപയും. ഇന്നത്തെ വിലക്കയറ്റത്തോടെ സ്വര്‍ണത്തിന്റെ ശരിക്കുള്ള പ്രതാപകാലം ഇനിയാണെന്ന സൂചനയാണ് നല്‍കുന്നത്. ലോകത്തിലെ മികച്ച നിക്ഷേപ വസ്തുവായി സ്വര്‍ണം മാറുമ്പോള്‍ ആഭരണപ്രേമികളെക്കാലും നിക്ഷേപകരാവും സന്തോഷിക്കുക. ഇന്ന് ഗ്രാമിന് 35 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5270 രൂപയായി വര്‍ദ്ധിച്ചു.അതേസമയം സ്വര്‍ണ വില കത്തിക്കയറിയ ദിനത്തിലും വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളി ഗ്രാമിന് 74 രൂപയാണ് വില, ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയിലാണ് വ്യാപാരം നടക്കുന്നത്.