തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള ഉദ്യോഗത്തിനായി കേരള പി എസ് സി നടത്തുന്ന പരീക്ഷ എഴുതാമെന്ന് സമ്മതിച്ച ശേഷം എഴുതാതെ മുങ്ങുന്നവരുടെ ശ്രദ്ധക്ക് ! ഇനി അത് നടപ്പില്ല. നല്ല എട്ടിന്റെ പണി പിന്നാലെ വരും. പരീക്ഷ എഴുതാമെന്ന് സമ്മതിച്ചിട്ട് എഴുതാതിരിക്കുന്നവരുടെ പ്രൊഫൈല്‍ മരവിപ്പിക്കുമെന്ന് കേരള പി.എസ്.സി അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റില്‍ പരീക്ഷ എഴുതാമെന്ന് കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈല്‍ മരവിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കര്‍ശന നടപടിയിലേക്കാണ് പി.എസ്.സി കടക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.എസ്.സി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
പരീക്ഷ എഴുതുമെന്ന് ഉറപ്പു നല്‍കുന്നവരില്‍ 60-70% പേര്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. ഇത് പി.എസ്.സിക്ക് വലിയ ബാധ്യത വരുത്തിവെക്കുന്നുവെന്നാണ് പി എസ് സി യോഗം വിലയിരുത്തിയത്. ഇതോടെയാണ് കര്‍ശന നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. പരീക്ഷ എഴുതുന്നവരുടെ എണ്ണം മുന്‍കൂട്ടിയറിഞ്ഞു തയാറെടുപ്പു നടത്താനാണ് ഉദ്യോഗാര്‍ഥികള്‍ അക്കാര്യം നേരത്തേ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. എത്തുമെന്ന് അറിയിച്ചിട്ടും പരീക്ഷയ്ക്ക് എത്താത്തവരുടെ എണ്ണം എന്നിട്ടും വര്‍ധിച്ചു വരുന്നതായി കമ്മിഷന്‍ വിലയിരുത്തി. ഇതിലൂടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. അതിന് തടയിടുകയാണ് പി എസ് സിയുടെ ലക്ഷ്യം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)