പാലക്കാട്- മതിയായ രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ 2.2 കോടി രൂപ പോലീസ് പിടികൂടി, രണ്ടു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ നിന്ന് കാറില്‍ കൊണ്ടുവന്ന പണമാണ് വാളയാര്‍ പോലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന കോയമ്പത്തൂര്‍ ശെല്‍വപുരം സ്വദേശികളായ മോഹന്‍കൃഷ്ണ ഗുപ്ത(45), വെങ്കിടേഷ്(59) എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനപരിശോധന നടത്തുമ്പോഴാണ് കാര്‍ പോലീസിന്റെ വലയില്‍ വീണത്. നാലു ബാഗുകളിലായി 2000, 500, 200 നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. തൃശൂരിലേക്ക് സ്വര്‍ണ്ണം വാങ്ങാന്‍ പോവുകയാണ് എന്നാണ് അറസ്റ്റിലായവര്‍ നല്‍കിയ മൊഴി. വിവിധ ജ്വല്ലറികളുടെ ഉടമകളില്‍ നിന്ന് സമാഹരിച്ചതാണ് പണമെന്ന് അവര്‍ പറയുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)