ഇടുക്കി- നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ പിതാവ് അടക്കം രണ്ട് പേര്‍ പോലീസ് പിടിയില്‍. പിതാവിന്റെ സുഹൃത്തായ മറ്റൊരു പ്രതി വിദേശത്താണ്. ചൈല്‍ഡ് ലൈന് പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് പിതാവിനേയും മറ്റൊരു യുവാവിനെയും നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പിതാവ് പീഡിപ്പിക്കുവാനുള്ള ശ്രമം നടത്തിയത്. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് യുവാവ് പെണ്‍കുട്ടിയെ കടന്ന് പിടിച്ചത്. പിതാവിന്റെ സുഹൃത്ത് സ്വന്തം വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വെച്ച് പിഡിപ്പിക്കുവാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ മാതാവ് ജീവിച്ചിരിപ്പില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)