റിയാദ്- സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് വിലകള്‍ അമിതമാണെന്ന് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍. സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ ലഭ്യത ആവശ്യമാണെന്ന് റിയല്‍ എസ്റ്റേറ്റ് ഫ്യൂച്ചര്‍ ഫോറത്തില്‍ പങ്കെടുത്ത് മന്ത്രി പറഞ്ഞു. റിയാദിലും ജിദ്ദയിലും ദമാമിലും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് യൂനിറ്റുകള്‍ മുന്നോട്ടുവെക്കേണ്ടതുണ്ട്. ഭവന പദ്ധതികള്‍ നടപ്പാക്കാന്‍ നിരവധി സ്ഥലങ്ങള്‍ അനുവദിച്ച് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന് ഭരണാധികാരികള്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ഈ പാര്‍പ്പിട പദ്ധതികള്‍ വൈകാതെ ആരംഭിക്കുമെന്നും മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു.