ന്യൂദല്‍ഹി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അഥോറിറ്റി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സിയാല്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ ഇത് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്.
ഹരജിക്കാരന് ഡിവിഷന്‍ ബെഞ്ചിന് മുന്‍പില്‍ വാദമുന്നയിക്കാന്‍ അവസരമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബോര്‍ഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് കൈമാറണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് സിയാല്‍ നല്‍കിയ ഹരജികള്‍ തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് നേരത്ത് ഉത്തരവ് നല്‍കിയിരുന്നത്