Sorry, you need to enable JavaScript to visit this website.

ഇൻസ്റ്റഗ്രമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച മൂന്നു പേർ പിടിയിൽ

തിരുവനന്തപുരം-ഇൻസ്റ്റഗ്രമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീർ, നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജസീറാണ് പീഡിപ്പിച്ചത്. കൊല്ലം സ്വദേശിയായ പെൺകുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടിയെ കൊണ്ടുപോകാൻ വാഹനം ഏർപ്പാടാക്കിയതിനും വാടകയ്ക്ക് വീട് എടുത്തതിനുമാണ് ജസീറിന്റെ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ കൊല്ലം കുണ്ടറയിൽ വിളിച്ചുവരുത്തിയ ശേഷം കാറിൽ കടത്തികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ജസീറും നൗഫലും.
 

Latest News