ഷിംല- ഹിമാചല്‍ പ്രദേശിലെ നഹാന്‍ ജില്ലയിലും നിപ്പാ വൈറസ് ഭീതി. ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശങ്ക പടര്‍ന്നത്. ബര്‍മ പാപ്ഡി സ്‌കൂള്‍ പരിസരത്ത് 18 വവ്വാലുകളേയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതുവരെ ആര്‍ക്കും രോഗബാധയേറ്റതായി സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്ത് എല്ലാ വര്‍ഷവും വവ്വാലുകള്‍ ചത്തൊടുങ്ങാറുണ്ടെന്ന് സ്‌കൂള്‍ പ്രധാനധ്യാപകനും വിദ്യാര്‍ത്ഥികളും പറയുന്നു. എന്നാല്‍ ഈ വര്‍ഷം ഇവയുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജയ് ശര്‍മ പറയുന്നു. വൈറ ബാധ തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍കുരതലുകളും സ്വീകരിച്ചിട്ടുണ്ട്. സ്‌കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേും വൈറസ് ബാധയെ കുറിച്ചും രോഗ ലക്ഷണങ്ങളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളേ കുറിച്ചും ബോധവല്‍ക്കരിച്ചതായും ശര്‍മ അറിയിച്ചു.
നിപ്പാ വൈറസ് ബാധ പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ അതീവ ജാഗ്രതിയിലാണ് ആരോഗ്യ വകുപ്പ്. പ്രദേശത്തെ ജനങ്ങളും സംഭവത്തെ തുടര്‍ന്ന് ആശങ്കയിലാണ്.