കോഴിക്കോട്- ഒരാൾക്ക് കൂടി നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചു. നഴ്സിംഗ് വിദ്യാർഥിനിക്കാണ് നിപ്പാ സ്ഥരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് പതിനാല് പേർക്ക് നിപ്പാ വൈറസ് സ്ഥിരീകരിച്ചു. ദിവസങ്ങളായി ചികിത്സയിലുണ്ടായിരുന്ന പേരാമ്പ്ര സൂപ്പിക്കടവിലെ മൂസ ഇന്ന് രാവിലെ മരിച്ചിരുന്നു. നേരത്തെ മരിച്ച സാലിഹിന്റെയും സാബിത്തിന്റെയും പിതാവാണ് മൂസ.
അതിനിടെ നിപ്പ വൈറസ് ബാധയുടെ പശ്ചാതലത്തിൽ ഈ മാസം 31 വരെ കോഴിക്കോട് ജില്ലയിലെ മുഴുവൻ സർക്കാർ പൊതുപരിപാടികളും മാറ്റിവെച്ചു. മെയ് 31 വരെ ട്യൂഷൻ, പരിശോധന ക്ലാസുകൾ എന്നിവ നടത്താനും വിലക്കുണ്ട്. കാലിക്കറ്റ് സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു. വൈറസ് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരുന്നതായാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. എന്നാൽ നിപ്പായുടെ ഉറവിടെ എവിടെനിന്നാണെന്ന് ഇനിയും സൂചന പോലും ലഭിച്ചിട്ടില്ല.