ലഖ്‌നൗ- അധോലോക ഗുണ്ടാതലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി എന്നു വിശേഷിപ്പിച്ച് അജ്ഞാതന്‍ 12 ഉത്തര്‍ പ്രദേശ് എംഎല്‍എമാരെ ഭീഷണിപ്പെടുത്തി. 10 മുതല്‍ 15 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടാണ് ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ കൊന്നുകളയുമെന്നും ഭീഷണിയുണ്ട്്. സംഭവം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക് അന്വേഷണ സംഘത്തെ നിയോഗിച്ചു. ഭീഷണിയെ തുടര്‍ന്ന് എംഎല്‍എമാര്‍ പോലീസില്‍ പരാതിപ്പെുകയായിരുന്നു. ബിജെപി എംഎല്‍എമാരായ വീര്‍ വിക്രം സിങ്, പ്രേം നാരയണ്‍ പാണ്ഡെ, വിനയ് കുമാര്‍ ദിവേദി, വിനോദ് കതിയാര്‍, ശശാങ്ക് ത്രിവേദി, അനിതാ രജപുത് ശ്യാം, ബിഹാരി ലാല്‍, രജനികാന്ത് മണി ത്രിപാഠി, ലോകേന്ദ്ര പ്രതാപ്, ബ്രജേഷ് പ്രജാപതി എന്നിവര്‍ക്കാണ് വാട്‌സാപ്പ് വഴി ഭീഷണി സന്ദേശം ലഭിച്ചത്. മുന്‍ എംഎല്‍എ രാജേഷ് ത്രിപാഠിക്കും ഭീഷണി ലഭിച്ചിട്ടുണ്ട്്.
ദുബായിലുള്ള അലി ബുദേഷ് എന്ന ദാവൂദിന്റെ മുന്‍ സഹായിയുടെ പേരിലാണ് ഭീഷണി സന്ദേശം വന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തെ ദാവൂദുമായി ബന്ധമുണ്ടായിരുന്ന ബുദേഷ് പിന്നീട് സ്വന്തം ഗുണ്ടാ സംഘം രൂപീകരിക്കുകയായിരുന്നു. ഗള്‍ഫില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യയില്‍ ക്രിമിനല്‍ കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു. സന്ദേശത്തിനു പിന്നില്‍ ഇയാള്‍ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടന്നു വരികയാണ. ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സൈബര്‍ പോലീസിന്റെ സഹായത്തോടെ ഇതു വിശദമായി പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.