റിയാദ് - സൗദിയില്‍ വ്യത്യസ്ത ഇനം രാസവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി സ്ഥാപിക്കാന്‍ ഇന്ത്യയിലെ യു.പി.എല്‍ (യുനൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ്) കമ്പനിയുമായി 100 കോടി ഡോളറിന്റെ കരാര്‍ നിക്ഷേപ മന്ത്രാലയം ഒപ്പുവെച്ചു. സ്‌പെഷ്യലൈസ്ഡ് രാസവസ്തുക്കളും കാര്‍ഷികാവശ്യത്തിനുള്ള രാസവസ്തുക്കളും സൗദിയില്‍ നിര്‍മിക്കുന്ന ഫാക്ടറി സ്ഥാപിക്കാനാണ് ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനിയായ യു.പി.എല്ലുമായി ദാവോസ് ലോക സാമ്പത്തിക ഫോറത്തിനിടെ കരാര്‍ ഒപ്പുവെച്ചത്.
100 കോടി ഡോളര്‍ നിക്ഷേപത്തോടെയാണ് ഫാക്ടറി സ്ഥാപിക്കുക. മികച്ച നിക്ഷേപങ്ങള്‍ക്ക് പിന്തുണ നല്‍കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് 100 കോടി ഡോളറിന്റെ നിക്ഷേപത്തോടെ കെമിക്കല്‍ ഫാക്ടറി സ്ഥാപിക്കാന്‍ യു.പി.എല്‍ കമ്പനിയും സൗദി നിക്ഷേപ മന്ത്രാലയവും കരാര്‍ ഒപ്പുവെച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)