റിയാദ്- ലോകകപ്പ് ഫുട്‌ബോൾ കിരീടം ചൂടിയതിന്റെ ആവേശം തീരും മുമ്പ് ഇതിഹാസ താരം ലിയണൽ മെസ്സിയുടെ കൈകളിൽ വീണ്ടുമൊരു കപ്പു കൂടി. റിയാദിൽ നടന്ന സീസൺസ് കപ്പിലാണ് മെസിയുടെ പി.എസ്.ജി വിജയിച്ചത്. സൗദി ക്ലബ്ലായ അന്നസ്‌റിൽ ചേർന്ന ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള റിയാദ് സീസൺ ടീമിനെ നാലിനെതിരെ അഞ്ച് ഗോളികൾക്കാണ് പി.എസ്.ജി തോൽപ്പിച്ചത്. കളിയുടെ മൂന്നാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. മെസ്സിയാണ് ഗോളടിച്ചത്.
റിയാദ് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു മത്സരം. പി.എസ്.ജിയിൽ മെസിക്ക് പുറമെ, ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസിന്റെ കിലിയൻ എംബപ്പെ, ബ്രസീലിന്റെ നെയ്മാർ, സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയുടെ അഷ്‌റഫ് ഹക്കീമി തുടങ്ങിയ താരങ്ങളും അണി നിരന്നിരുന്നു.
34 -ാം മിനിറ്റിൽ റൊണാൾഡോ പെനാൽറ്റി യിലൂടെ സമനില നേടി. പത്തു മിനിറ്റിനകം പി.എസ് ജി തിരിച്ചടിച്ചു. അൻപത്തിനാലാം മിനിറ്റിൽ റാമോസ് വക വീണ്ടും പി.എസ് ജി. മൂന്നു മിനിറ്റിനകം ഹുയാൻ സാങ്ക് മൂന്നാം ഗോൾ. സമനില. അറുപതാം മിനിറ്റിൽ കിലിയൻ എംബപ്പെയുടെ പെനാൽറ്റി . 78-ാം മിനിറ്റിൽ ഹ്യൂഗോ വഴി വീണ്ടും പി.എസ് ജി. തൊണ്ണൂറാം മിനിറ്റിൽ ആൻഡേഴ്സൺ ടാലിസ്കയിലൂടെ റിയാദ് സീസൺ ടീം വീണ്ടും ഗോളടിച്ചു. 44 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽറ്റി നെയ്മർ പാഴാക്കി.
യുവാന്‍ ബെര്‍നാത് ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ മുപ്പത്തിനാലാം മിനിറ്റ് മുതല്‍ പി.എസ്.ജി പത്തു പേരുമായാണ് കളിച്ചത്.