Sorry, you need to enable JavaScript to visit this website.

ജലതുരങ്ക വിദഗ്ധന്‍ കുഞ്ഞമ്പു തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്- ജലതുരങ്കങ്ങളുടെ കുലപതി കുണ്ടംകുഴി നീര്‍ക്കയയിലെ കുഞ്ഞമ്പു (70) നിര്യാതനായി.  വീടിനടുത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടില്‍ ആളിലാത്ത സമയത്തായിരുന്നു സംഭവം. നാട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക്  കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച  രാത്രി കുണ്ടംകുഴിയില്‍ പഞ്ചായത്ത് സോക്കര്‍ ചടങ്ങില്‍ കുഞ്ഞമ്പുവിനെ സംഘാടകര്‍ ആദരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തുരങ്കങ്ങള്‍ നിര്‍മ്മിച്ച കുഞ്ഞമ്പുവിന്റെ വേര്‍പാട് നാടിനെ നടുക്കി. ആദരവ് ഏറ്റുവാങ്ങാന്‍ എത്തിയ കുഞ്ഞമ്പുവിന്റെ ബാഗില്‍ തന്നെ കുറിച്ച് ഇതുവരെ വന്നിട്ടുള്ള വാര്‍ത്തകളുടെ ശേഖരം മുഴുവന്‍ ഉണ്ടായിരുന്നു. ശാരീരിക പ്രയാസം കാരണം ഇപ്പോള്‍ അദ്ദേഹം തുരങ്കം നിര്‍മ്മിക്കാന്‍ പോകാറില്ലായിരുന്നു. എന്നാല്‍ ജലനിര്‍ണ്ണയം നടത്താന്‍ പോകാറുണ്ടായിരുന്നു.മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം വൈകീട്ട് വീട്ട് വളപ്പില്‍ സംസ്‌ക്കരിച്ചു. മരണ കാരണം വ്യക്തമല്ല. ബേഡകം പോലീസ് അന്വേഷണം നടത്തുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ജലസ്രോതസുകള്‍ വറ്റിവരളുമ്പോള്‍ കാസര്‍കോട്ടുകാര്‍ക്ക് ആശ്വാസമായി ഭൂമിയില്‍ പിക്കാസും കൈക്കോട്ടും കൊണ്ട് തുരങ്കങ്ങളുണ്ടാക്കി ജലം കണ്ടെത്തുന്നതില്‍ വിദഗ്്ധനായിരുന്നു.പതിനാറാം വയസില്‍ തുരങ്കങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയ അദ്ദേഹം  ഇതിനകം നിര്‍മ്മിച്ചത് 1400 തുരങ്കങ്ങളാണ്. ഇതില്‍ തന്നെ 400 ഓളം തുരങ്കങ്ങള്‍ വെള്ളം കിട്ടില്ലെന്ന് പറഞ്ഞു എഴുതിത്തള്ളിയ പ്രദേശങ്ങളിലായിരുന്നു. ബേഡഡുക്കയിലെ കുമാരന്‍ നായരുടെ കൂടെ മണ്ണ് ചുമക്കാന്‍ പോയി ഒറ്റക്ക് നാല് ദിവസം കൊണ്ട് 40 കോല്‍ ആഴത്തില്‍ തുരങ്കം നിര്‍മ്മിച്ചത് ജീവിതത്തില്‍ വഴിതിരിവായി. ഭൂമിയുടെ എത്ര ആഴങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന ഇദ്ദേഹം വെള്ളവും കണ്ടെത്തി നാട്ടുകാര്‍ക്കിടയില്‍ വിസ്്മയമായിരുന്നു.വളരെ ശാസ്ത്രീയമായാണ് തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ആഴങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ശ്വാസം കിട്ടാതാകുന്നത് ഒഴിവാക്കാന്‍ മൂന്നു ബാറ്ററി ടോര്‍ച്ച്  തലയില്‍ കെട്ടിയാണ് ഇറങ്ങുക. തുരങ്കത്തിനുള്ളില്‍ വെളിച്ചം കിട്ടാന്‍  പ്രത്യേക സംവിധാനവും ഒരുക്കും.  ജിയോളജിസ്റ്റുകള്‍ക്കും  ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും ഇദ്ദേഹം ഒരു പാഠപുസ്തകം ആയിരുന്നു. നിരവധി സെമിനാറുകളില്‍ ക്ലാസെടുത്തിട്ടുണ്ട്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം ഇദ്ദേഹത്തെ ആദരിച്ചിരുന്നു.ഇദ്ദേഹത്തിന്റെ കഴിവുകള്‍ മനസിലാക്കി ദേശീയ പുരസ്‌കാരം നല്‍കണമെന്ന് മുന്‍ രാഷ്ട്രപതി  നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 2015 ല്‍ കര്‍ണ്ണാടക വിദറില്‍ തുരങ്കം നിര്‍മ്മിക്കുകയും അവിടെ എത്തിയ 40 പേരെ നിര്‍മ്മാണം പഠിപ്പിക്കുകയും ചെയ്തു.

 

 

Latest News