റിയാദ് - കള്ളനോട്ട് നിര്‍മാണ കേസ് പ്രതികളായ നാലു ഏഷ്യന്‍ വംശജരെ കോടതി അഞ്ചു വര്‍ഷം വീതം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കള്ളനോട്ട് നിര്‍മാണത്തിനുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും പ്രിന്ററുകളും കൈവശം വെച്ച പ്രതികളുടെ പക്കല്‍ 8,700 റിയാലിന്റെ വ്യാജ കറന്‍സികളും കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് 1,20,000 റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. സംഘത്തിന്റെ പക്കല്‍ കണ്ടെത്തിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടുകെട്ടാനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ സൗദിയില്‍ നിന്ന് നാടുകടത്താനും കോടതി വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)