അറാര്‍ - വാഹനം കേടായി മരുഭൂമിയില്‍ കുടുങ്ങിയ ഏതാനും യുവാക്കള്‍ക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ രക്ഷകനായി. യുവാക്കള്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ഗവര്‍ണര്‍ നല്‍കുകയായിരുന്നു. യാദൃശ്ചികമായി പ്രദേശത്തുകൂടി കടന്നുപോകുന്നതിനിടെയാണ് മരുഭൂമിയില്‍ കുടുങ്ങിയ യുവാക്കള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍ പെട്ടത്.
തലേദിവസം മുതല്‍ തങ്ങളുടെ ആളുകളുടെ സഹായം തേടിവരികയാണെന്ന് ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരനോട് യുവാക്കളില്‍ ഒരാള്‍ പറഞ്ഞു. തങ്ങളെ സഹായിച്ചതിന് ഗവര്‍ണര്‍ക്ക് യുവാക്കള്‍ നന്ദി പറഞ്ഞു. ഇത്തരം സഹായങ്ങള്‍ അല്ലാഹു എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിയതാണെന്ന് ഉത്തര അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ ഇതിന് മറുപടിയായി പറഞ്ഞു. സഹായമനസ്‌കത കാണിച്ച ഗവര്‍ണറെ യുവാക്കള്‍ അഭിവാദ്യം ചെയ്യുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ യുവാക്കളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
#فيديو
— صـالح الصـالح (@alhajjaj_2) January 17, 2023
سمو الامير فيصل بن خالد بن سلطان .. يساعد شباب عالقين باللبر . #الحدود_الشمالية #الأمير_فيصل_بن_خالد_بن_سلطان pic.twitter.com/RwPy9sEuZU