തിരുവന്തപുരം- നിപ്പാ വൈറസ് ബാധയെകുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ കുപ്രസിദ്ധ വ്യാജ വൈദ്യന്മാരായ ജേക്കബ് വടക്കഞ്ചേരി, മോഹനന് വൈദ്യര് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ നടപടി ആവശ്യപട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഇവര്‍ക്കെതിരെ നടപടി വേണമന്ന ആവശ്യം ശക്തമായിരുന്നു. സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പുറമെ തൃത്താല പോലീസും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേരള പ്രൈവറ്റ് ആയുര്‍വേദ പ്രാക്ടീഷനേഴ്സ അസോസിയേഷന് ജനറ്ല് സെക്രട്ടറി വിജിത്തിന്റെ പരാതിയിലാണ് ജേക്കബ് വടക്കഞ്ചേരിക്കും മോഹനന് വൈദ്യര്‍ക്കുമെതിരെ തൃത്താല പോലീസ് കേസ് രജിസറ്റര്‍ ചെയ്തത്. കേരളാ പോലീസ് നിയമം 120(0), ഐപിസി 270,500 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയതിന് ഐപിസി 505(2), 426, പോലീസ് നിയമം 18 ബി, സി എന്നി ചുമത്തിയാണ് സൈബര്‍ പോലീസ് കേസെടുത്തത്.