കശ്മീരിലെ വിവാദ നടപടി റദ്ദാക്കുംവരെ ഇന്ത്യയുമായി ചര്‍ച്ച സാധ്യമല്ലെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്- കശ്മീരില്‍ 2019 ആഗസ്റ്റ്  അഞ്ചിനു സ്വീകരിച്ച നിയമവിരുദ്ധ നടപടി റദ്ദാക്കുന്നതുവരെ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവാദ വിഷയങ്ങളില്‍ ഇന്ത്യയുമായി സംസാരിക്കാന്‍ തയാറാണെന്ന
പാകിസ്ഥാന്‍ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് ഓഫീസിന്റെ വിശദീകരണം.  ഇന്ത്യയുമായി '
അല്‍അറബിയ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം ഇരുന്ന് പരിഹരിക്കാന്‍ തയാറാണെന്ന് ശഹ്ബാസ് ശരീഫ്  വാഗ്ദാനം ചെയ്തിരുന്നത്.

യുദ്ധങ്ങള്‍ പാഠങ്ങള്‍ പഠിപ്പിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലം ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ്. പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ല. ഇന്ത്യയുമായുള്ള ചര്‍ച്ചക്ക് വഴിതുറക്കാന്‍ യു.എ.ഇയുടെ സഹായം തേടുമെന്നും ശരീഫ് വ്യക്തമാക്കി.
പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ശരീഫിന്റെ പരാമര്‍ശം. വാക്കുകള്‍ പാക്കിസ്ഥാനില്‍ വിവാദമായതിനെത്തുടര്‍ന്നാണ് അദ്ദേഹം പിന്‍വലിച്ചതെന്ന് കരുതുന്നു.
ഇന്ത്യന്‍ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമുള്ള എന്റെ സന്ദേശം കശ്മീര്‍ പോലുള്ള ഗൗരവമേറിയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ ചര്‍ച്ചകള്‍ നടത്താം എന്നതാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനു പകരം പരസ്പരം വഴക്കിടുന്നത് സമയവും വിഭവങ്ങളും പാഴാക്കുന്നു. ഞങ്ങള്‍ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ ചെയ്തു. അവ കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഞങ്ങള്‍ പാഠം പഠിച്ചു. ഇന്ത്യയുമായി സമാധാനത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു -അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഞങ്ങളുടെ അയല്‍രാജ്യമാണ്. ഞങ്ങള്‍ അയല്‍ക്കാരാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി പ്രാപിക്കുകയുമാണ് വേണ്ടത്. ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി രാജ്യത്തിന്റെ വിഭവങ്ങള്‍ പാഴാക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ആണവ ശക്തിയാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആരാണ് ജീവിക്കുക -അദ്ദേഹം ചോദിച്ചു.
പാക്കിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ കശ്മീരില്‍ നടക്കുന്നത് അവസാനിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News