Sorry, you need to enable JavaScript to visit this website.

സൗദിയ ടിക്കറ്റിനൊപ്പം 96 മണിക്കൂര്‍ വിസയും ലഭിക്കും; സേവനം വൈകാതെ

റിയാദ് - ദേശീയ വിമാന കമ്പനിയായ സൗദിയ ടിക്കറ്റിനൊപ്പം സൗദി അറേബ്യ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും 96 മണിക്കൂര്‍ കാലാവധിയുള്ള വിസ അനുവദിക്കുന്ന സേവനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് സൗദിയ വക്താവ് അബ്ദുല്ല അല്‍ശഹ്‌റാനി വെളിപ്പെടുത്തി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള വിഷന്‍ 2030 പദ്ധതിക്കനുസൃതമായി സൗദിയ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ വിസ ഇഷ്യു ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കുന്ന ഡിജിറ്റല്‍ പശ്ചാത്തല സൗകര്യം സൗദിയ ഒരുക്കും.
നാലു ദിവസ കാലാവധിയുള്ള വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് സൗദിയിലെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും സാമൂഹിക പരിപാടികളിലും ആഘോഷ പരിപാടികളിലും പങ്കെടുക്കാനും ഉംറ കര്‍മം നിര്‍വഹിക്കാനും സാധിക്കും. പുതിയ വിസാ സേവനം ആരംഭിക്കാന്‍ വിദേശ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഹജ്, ഉംറ മന്ത്രാലയം, പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം എന്നിവയുമായി സഹകരിച്ച് സൗദിയ പ്രവര്‍ത്തിക്കുന്നതായും അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു.

 

Latest News