ജിദ്ദ- പത്തുവർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ കരടുകണ്ടം ചെറുകുന്നൻ അബ്ദുൽ കരീം ഹാജി(61)യാണ് മരിച്ചത്. സ്‌പോൺസറുമായുള്ള തൊഴിൽ തർക്കത്തെ തുടർന്നാണ് നാട്ടിൽ പോകാൻ കഴിയാതിരുന്നത്. സന്നദ്ധ സംഘടനകളുടെ ഇടപെടലിനെ തുടർന്ന് കേസ് ഒത്തുതീർപ്പിലെത്തി നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നാട്ടിലെയും മറുനാട്ടിലെയും നിരവധി സന്നദ്ധ പ്രവർത്തനങ്ങളുടെ മുൻ നിരയിലുള്ള ആളായിരുന്നു അബ്ദുൽ കരീം ഹാജി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് സുഹൈൽ, നജീബ, ഫിൻസിയ, റോഷ്‌ന ഷെറിൻ, മരുമകൻ.ബാസിൽ (ജിദ്ദ ) സഹോദരങ്ങൾ: ബീരാൻ ഹാജി. ഹുസൈൻഹാജി. പരേതരായ മുഹമ്മദ് ഹാജി,കുഞ്ഞറമു ഹാജി, അലവിഹാജി, നഫീസ.