ദുബായ്- കേരളത്തിൽ നിപ്പാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യു.എ.ഇയും ബഹ്റൈനും ജാഗ്രതാ നിർദ്ദേശം നൽകി. കേരളത്തിലേക്ക് പോകരുതെന്ന് ഇന്ത്യയിൽ സന്ദർശനം നടത്തുന്ന പൗരൻമാരോട് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു. മുംബൈയിലെ ബഹ്റൈൻ കോൺസുലേറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യു.എ.ഇയും സമാനമായ കാര്യം നിർദ്ദേശിച്ചിട്ടുണ്ട്.