കണ്ണൂര്‍-വീട്ടുപറമ്പില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടയില്‍ തീപടര്‍ന്ന് വ്യത്യസ്ത സംഭവങ്ങളില്‍ ജില്ലയില്‍ രണ്ട് പേര് മരിച്ചു. ചക്കരക്കല്‍ തലമുണ്ട ആക്കിച്ചാലില്‍ ശോഭ നിവാസില്‍ സി.പവിത്രന് (57), മയ്യില്‍ പാവന്നൂര്‍ ഇരുവാപ്പുഴ നമ്പ്രം വിരാച്ചേരിയിലെ കലിക്കോട്ട് വളപ്പില്‍ ഉഷ (52) എന്നിവരാണ് മരിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടുവളപ്പില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീ പിടിച്ചാണ് പവിത്രന് സാരമായി പൊള്ളലേറ്റത്. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു. കൂടാളി പോസ്റ്റോഫീസിലെ ക്ലര്‍ക്കാണ്. വേങ്ങാട്ടെ പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയുംമകനാണ്.
ഭാര്യ ശോഭന. മക്കള്‍ ശ്രുതി, സായന്ത്. മരുമകന് യദുകൃഷ്ണന് (പയ്യന്നൂര്‍). സഹോദരങ്ങള്‍ വിമല, അംബിക, സുവര്‍ണ്ണ , രാമദാസന് , അമ്പിളി സംസ്കാരം പയ്യാമ്പലത്ത് നടന്നു.
കഴിഞ്ഞ ആഴ്ച വീട്ടില്‍ ചപ്പ് ചവറുകള്‍ക്ക് തീയിട്ടപ്പോള്‍ വസ്ത്രത്തിലേക്ക് പടര്‍ന്നാണ് ഉഷയ്ക്ക് പൊള്ളലേറ്റത്. പരേതനായ കുഞ്ഞിക്കണ്ണന് പാര്‍വ്വതി ദമ്പതികളുടെ മകളാണ്. ഒ.വി.ഹരിദാസന്റെ ഭാര്യയാണ്. മക്കള്‍ ഷിനോജ്, ഷിജില്‍, നിമിഷ. മരുമക്കള്‍ സുജിത്ത്, ആശംസ, ശരണ്യ. സഹോദരങ്ങള്‍ കുഞ്ഞിരാമന്, ഷൈജ, ഷൈമ. സംസ്കാരം കണ്ടക്കൈ ശാന്തിവനത്തില്‍ നടന്നു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)