Sorry, you need to enable JavaScript to visit this website.

ഹഫറിൽ ഇന്ത്യക്കാരൻ മിന്നലേറ്റ് മരിച്ചു

ദമാം - ഹഫർ അൽബാത്തിനു വടക്കുപടിഞ്ഞാറ് അൽവായിലിയക്കു സമീപം മരുഭൂമിയിൽ ഇന്ത്യൻ യുവാവ് മിന്നലേറ്റ് മരിച്ചു. ആട്ടിടയനായി ജോലി ചെയ്തിരുന്ന യുവാവിന് മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് മിന്നലേറ്റത്. തമ്പിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് പിതാവ് നടത്തിയ തിരച്ചിലിലാണ് തമ്പിനു സമീപം മിന്നലേറ്റ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് സ്‌പോൺസർ സാമി അൽഅനസി പറഞ്ഞു. 
ഈ സമയത്ത് ഇന്ത്യക്കാരന്റെ കൈയിൽ മൊബൈൽ ഫോണും ചെവികളിൽ ഇയർഫോണുമുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് റെഡ് ക്രസന്റ് പ്രവർത്തർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മരണം സംഭവിച്ചതായി വ്യക്തമായി. അഞ്ചു വർഷത്തിലേറെയായി യുവാവ് തങ്ങൾക്കു കീഴിൽ ജോലി ചെയ്തുവരികയായിരുന്നെന്നും സാമി അൽഅനസി പറഞ്ഞു. ഇടിമിന്നലിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതിനും എതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
 

Tags

Latest News