തിരുവനന്തപും-ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നെയ്യാര്‍ ഡാം കാപ്പകാട് എന്നിവിടങ്ങളില്‍ കുടുംബ സമേതം സന്ദര്‍ശിച്ചു. ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടുകൂടി നെയ്യാര്‍ ഡാം വനം വകുപ്പ് ഓഫീസില്‍ എത്തുകയും വനം വകുപ്പിന്റെ അഗസ്ത്യ ബോട്ടില്‍ നെയ്യാര്‍ ജലാശയത്തിലൂടെ സവാരി നടത്തി.തുടര്‍ന്ന് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രവും സന്ദര്‍ശിച്ചു. എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തില്‍ കുടുംബസമേതം വിനോദ യാത്രക്ക് സമയം കണ്ടെത്തുന്ന ഹേമന്ത് സോറന് ഇത്തവണ വിനോദയാത്ര കേരളം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി കേരളത്തിലുള്ള അദ്ദേഹം ലുലു മാള്‍, പൊന്മുടി, കോവളം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ശേഷമാണ് ശനിയാഴ്ച നെയ്യാര്‍ ഡാമിലെത്തിയത്.
കേരളത്തിലെ ഒരു സാദാ മന്ത്രി ദേശീയ പാതയില്‍ കൂടി കടുന്നു പോകുമ്പോള്‍ പോലീസ് അകമ്പടി വാഹനങ്ങളുടെ ശബ്ദ കോലാഹലങ്ങള്‍ കണ്ടു മടുത്ത മലയാളിയെ സംബന്ധിച്ചിടത്തോളം കനേഡിയന്‍ പ്രധാനമന്ത്രിയുടെ കുടുംബ സമേതമുള്ള ഇന്ത്യാ സന്ദര്‍ശനം പോലെയായി ഹേമന്ത് സോറന് കുടുംബത്തിന്റെ പിക്നിക്.