മക്കരപറമ്പ(മലപ്പുറം)- കോഴിക്കോട്പാലക്കാട് ദേശീയ പാതയിൽ താഴേക്കോട് സ്കൂട്ടറും ടോറസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിന് ഗുരുതര പരിക്ക്. വറ്റല്ലൂർ മേക്കുളമ്പ് കൂരി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ സുബൈദ ( 52) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മുഹമ്മദിനെ ഗുരുതര പരിക്കോടെ പെരിന്തൽമണ്ണ ഇ .എം.എസ് സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ടോറസ്സ് ശരീരത്തിലൂടെ കയറിയിറങ്ങിയ സുബൈദ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.പെരിന്തൽമണ്ണ പോലീസ് നടപടി സ്വീകരിച്ചു.
മാരമ്പറ്റകുന്നിൽ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് മുഹമ്മദും സുബൈദയും. മാരമ്പറ്റയിലെ ക്വാട്ടേഴ്സിലാണ് താമസം. സ്വദേശമായ വറ്റലൂരിലേക്ക് വരും വഴിയാണ് അപകടം. പെരിന്തൽമണ്ണ ഗവ. ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം വറ്റലൂർ മേക്കുളമ്പ് ജുമാ മസ്ജിദ് ഖബറടക്കി.
മക്കൾ: ഉമ്മുഹബീബ( പി.ടി.എം.എൽ.പി സ്ക്കൂൾ ചെല്ലൂർ) സഹീറ, മുനീർ. മരുമക്കൾ: മരുമക്കൾ: വേങ്ങശ്ശേരി റഷീദ് പോത്തുകുണ്ട് (അധ്യാപകൻ, ടാലന്റ് സ്കൂൾ എച്ച് എം എസ് മദ്റസ വടക്കാങ്ങര, പ്രസിഡന്റ്. ഫ്രന്റ്സ് ഫോറം മക്കരപറമ്പ), ബഷീർ (കടുങ്ങപുരം)