Sorry, you need to enable JavaScript to visit this website.

'ഒരുത്തനെങ്കിലും മരിക്കണം': തൂത്തുകുടിയില്‍ പോലീസ് വെടിവപ്പ് മനപ്പൂര്‍വ്വം; തെളിവ് പുറത്ത്

വാനിനു മുകളില്‍ നിന്ന് പോലീസ് വെടിയുതിര്‍ക്കുന്നു
വാനിനു മുകളില്‍ നിന്ന് പോലീസ് വെടിയുതിര്‍ക്കുന്നു

ചെന്നൈ- തൂത്തുകുടി സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാലയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്ന നാട്ടുകാര്‍ക്കു  നേരെ വെടിവച്ച് 12 പേരെ കൊന്ന പോലീസ് നടപടി കരുതിക്കൂട്ടിയാണെന്നു വ്യക്തമാക്കുന്ന വീഡിയോ പുറത്തു വന്നു. സമരക്കാര്‍ കൂട്ടം കൂടിയ സ്ഥലത്തു നിന്നു അല്‍പ്പം മാറി പാര്‍ക്ക് ചെയ്ത് ഒരു പോലീസ് വാനിനു മുകളില്‍ നിന്ന് വെടിവയ്ക്കുന്ന വീഡിയോ ദൃശ്യമാണ് എഎന്‍ഐ പുറത്തു വിട്ടിരിക്കുന്നത്. യുനിഫോമിടാത്ത ഒരു പോലീസുകാരന്‍ വാനിനു മുകളില്‍ നിന്ന് സമരക്കാരെ നിരീക്ഷിക്കുകയും ഇതിനിടെ കമാന്‍ഡോകളേ പോലെ വാനിനു മുകളിലൂടെ ഇഴഞ്ഞെത്തിയ മറ്റൊരു പോലീസുകാരന് ഇദ്ദേഹം തോക്കു കൈമാറുന്നതും ദൃശ്യത്തിലുണ്ട്്. തോക്കു വാങ്ങിയ പോലീസ് സമരക്കാര്‍ക്കു നേരെ ഉന്നം പിടിക്കുന്നതും വ്യക്തമാണ്. ഇതിനിടെയാണ് 'ഒരുത്തനെങ്കിലും മരിക്കണം' എന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കുന്നത്. ഇതിനു തൊട്ടുപിന്നാലെ വാനിനു മുകളിലെ പോലീസുകാരന്‍ വെടിവയ്ക്കുന്നതും വിഡിയോയിലുണ്ട്.

യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഈ വെടിവയ്പ്പ് എന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. വെടിയുതിര്‍ക്കുമെന്ന് പോലീസ് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കുകയോ ശേഷം ആകാശത്തെ വെടിയുതിര്‍ക്കുകയോ ചെയ്യാതെയാണ് സമരക്കാര്‍ക്കു നേരെ പേലാസി വെടിവച്ചതെന്ന് വ്യക്തം. സംഭവത്തില്‍ ഏകാംഗ ജുഡീഷ്യന്‍ കമ്മീഷനെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 

സമരക്കാരുടെ കൂട്ടത്തിലായിരുന്ന സമരനേതവ് തമിഴരശന്‍ വെടിയേറ്റ് മരിച്ചതും പോലീസ് നീക്കത്തെ കൂടുതല്‍ സംശയത്തിലാക്കുന്നുണ്ട്. പ്രക്ഷോഭകരെ ഭയപ്പെടുത്തി ആട്ടിപ്പായിക്കുകയായിരുന്നില്ല പോലീസിന്റെ ലക്ഷ്യമെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാത്തതും സംശയങ്ങള്‍ക്കിടയാക്കിയിരിക്കുന്നു.

കഴിഞ്ഞ ദിവസം വെടിവയ്പ്പില്‍ ഒമ്പതു പേരാണ് കൊല്ലപ്പെ്ട്ടത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ് മൂന്ന് പേര്‍ കൂടി മരി്ച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടും. പലരുടേയും നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

പ്രതിപക്ഷമായ ഡിഎംഎകെയും സാമൂഹിക, സിനിമാ രംഗത്തുള്ള പ്രമുഖരും പോലീസ് വെടിവയ്പ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്്. ജാലിയന്‍വാല് ബാഗ് കൂട്ടക്കൊലയ്ക്കു സമാനമാണ് തൂത്തുകുടി വെടിവയ്‌പ്പെന്ന് ഡിഎംകെ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ ഇന്ന് തൂത്തുകുടിയിലെത്തും. 

Latest News