തിരുവനന്തപുരം: കേരളത്തില്‍ ഗുണ്ടകളെക്കൊണ്ട് ഒരു രക്ഷയുമില്ലാത്ത സ്ഥിതിയാണ്. ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ഗുണ്ടാ ആക്രമണങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. കഴിഞ്ഞ ദിവസം ഗുണ്ടകള്‍ അടിച്ച് കിണറ്റില്‍ തള്ളിയിട്ടത് മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ആയിരുന്നു.
കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ഗുണ്ടകളാണ് മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജശഖരന്‍ നായരുടെ സഹോദരന്‍ ശ്രീകുമാറിനെ അടിച്ച് കിണറ്റില്‍ തള്ളിയിട്ടത്. കണിയാപുരം കേസിലെ മുഖ്യപ്രതികളായ ഷെഫീഖും അബിനുമാണ് ശ്രീകുമാറിനെ ആക്രമിച്ചത്. ഷഫീഖിനെ നാടകീയമായാണ് പൊലീസ് അറസ്റ്റിലായത്.
കണിയാപുരം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിയ ഷെഫീഖും കൂട്ടാളി അബിനും രാത്രി കഴിഞ്ഞത് മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജശഖരന്‍ നായരുടെ സഹോദരന്‍ ശ്രീകുമാറിന്റെ പണിനടക്കുന്ന വീട്ടിലായിരുന്നു. രാവിലെ വീട് നനയ്ക്കാനെത്തിയ ശ്രീകുമാറിനെ ഷെഫീഖും അബിനും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശ്രീകുമാറിനെ കിണറ്റിലേക്ക് അക്രമിസംഘം തള്ളിയിടുന്നത് സമീപവാസികള്‍ കണ്ടതാണ് വഴിത്തിരിവായത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ശ്രീകുമാറിന്റെയും ദൃക്‌സാക്ഷികളുടെടേയും കരച്ചില്‍ കേട്ട് കൂടുതല്‍ നാട്ടുകാര്‍ ഓടിക്കൂടി. ബലപ്രയോഗത്തിലൂടെ ഷെഫീഖിനെയും അബിനെയും പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. ശ്രീകുമാറിനെയും കിണറ്റില്‍ നിന്നും രക്ഷിച്ചു. മംഗലപുരത്ത് നിന്നും കാറില്‍ രക്ഷപ്പെട്ട ഷെഫീഖും അബിനും പോകുന്ന വഴിയില്‍ ഒരു ലോറിയിലെ മ്യൂസിക് സിസ്റ്റവും സമീപത്തെ കടയില്‍ നിന്നും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ചിരുന്നു.
മോഷണത്തിന് ആര്യനാട് പൊലീസ് കേസെടുത്തിരുന്നു. കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് മംഗലപുരത്ത് നിന്നും രക്ഷപ്പെട്ടവരാണ് മോഷണത്തിന് പിന്നിലെന്നും തിരിച്ചറിഞ്ഞത്. ജില്ലയിലുടനീളം അന്വേഷണം തെരച്ചില്‍ നടത്തുന്നിതിനിടെയാണ് ഷെഫീഖ് വീണ്ടും ആക്രമണം നടത്തിയത്. യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ അന്വേഷണത്തിനായി എത്തിയ പൊലീസിന് നേരെ വെള്ളിയാഴ്ചയാണ് ഷെഫീഖും സഹോദരന്‍ ഷെമീറും അമ്മ ഷീജയും ആക്രമണം നടത്തിയത്. ബോംബും മഴുവും എറിഞ്ഞ സംഭവത്തില്‍ ഷെമീറിനെയും അമ്മയെയും അന്ന് തന്നെ പിടികൂടിയിരുന്നു. മുങ്ങിയ ഷെഫീഖ് അന്ന് രാത്രി വീട്ടിലത്തിയ പൊലീസിന് നേരെ രണ്ടാമതും ബോംബെറിയുകയും ചെയ്തിരുന്നു.