പൂനെ-പൂനെയിലെ ആശുപത്രിയിൽ ലിഫ്റ്റിൽ അപകടത്തിൽപ്പെട്ടതായി മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വെളിപ്പെടുത്തൽ. താനും ഒരു ഡോക്ടറും ഉൾപ്പെടെ മൂന്നുപേർ സഞ്ചരിച്ച ലിഫ്റ്റാണ് അപകടത്തിൽപ്പെട്ടതെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവു കൂടിയായി പവാർ പറഞ്ഞു.
ശനിയാഴ്ച ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പോയപ്പോഴായിരുന്നു സംഭവമെന്ന് ബാരാമതിയിൽ പകൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കവേ പവാർ പറഞ്ഞു.
രണ്ട് സെക്യൂരിറ്റി ജീവനക്കാരും ഒരു ഡോക്ടറും ചേർന്ന് നാലാം നിലയിലേക്ക് പോകാൻ മൂന്നാം നിലയിലെ സ്‌ട്രെച്ചർ ലിഫ്റ്റിൽ പ്രവേശിച്ചു. ലിഫ്റ്റ് മുകളിലേക്ക് നീങ്ങിയില്ല. പെട്ടെന്ന് തന്നെ ലിഫ്റ്റിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ലിഫ്റ്റ് താഴത്തെ നിലയിലേക്ക് പെട്ടെന്ന് വീഴുകയും ചെയ്തുവെന്ന് പവാർ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച പവാർ, ലിഫ്റ്റിന്റെ വാതിൽ തുറന്ന് എല്ലാവർക്കും സുരക്ഷിതമായി പുറത്തുവരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ സാധിച്ചു, സംഭവത്തിൽ ഡോക്ടർക്ക് നിസ്സാര പരിക്കേറ്റു. സംഭവത്തെക്കുറിച്ച് ഇതുവരെ ഭാര്യയോട് പോലും സംസാരിച്ചിട്ടില്ലെന്ന് അജിത് പവാർ പറഞ്ഞു.