Sorry, you need to enable JavaScript to visit this website.

ദകാര്‍: കിരീടം നിലനിര്‍ത്തി അതിയ്യ, ആവേശപ്പോരില്‍ ബെനാവിദേസ്

ദമാം - ഖത്തറുകാരന്‍ നാസര്‍ അല്‍അതിയ്യ അഞ്ചാം തവണ ദകാര്‍ റാലി ചാമ്പ്യനായി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അമ്പത്തിരണ്ടുകാരന്‍ കിരീടമുയര്‍ത്തിയത്. ആദ്യ സ്റ്റെയ്ജുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഒരു മണിക്കൂറിലേറെയുള്ള ലീഡ് പിടിച്ച അതിയ്യ തിരിഞ്ഞുനോക്കിയില്ല. തുടര്‍ച്ചയായ ആറ് സ്‌റ്റെയ്ജുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും സെബാസ്റ്റിയന്‍ ലോബിന് ലീഡില്‍ തൊടാനായില്ല. ദകാര്‍ റാലിയില്‍ ഒമ്പത് തവണ ഒരുമിച്ച് മത്സരിച്ച അതിയ്യയും ടൊയോട്ടയിലെ സഹതാരം മാതിയ ബോമലും നാലു തവണ ചാമ്പ്യനായി, നാലു തവണ റണ്ണേഴ്‌സ്അപ്പും. 15 ദിവസം നീണ്ട റാലിയില്‍ രണ്ടാം ദിനം മുതല്‍ അതിയ്യ മുന്നിലായിരുന്നു. അതിയ്യക്ക് വെല്ലുവിളിയുയര്‍ത്താവുന്ന സ്റ്റെഫാന്‍ പീറ്റര്‍ഹാന്‍സലും യസീദ് അല്‍റാജിയും കാര്‍ലോസ് സയ്ന്‍സും തുടക്കത്തില്‍ വാഹനം തകരാറായി പിന്മാറേണ്ടി വന്നു. സൗദി താരം യസീദ് ചാമ്പ്യന് 37 മണിക്കൂര്‍ പിന്നില്‍ മുപ്പത്തേഴാം സ്ഥാനത്തായിരുന്നു. 
ബൈക്ക് വിഭാഗത്തില്‍ അര്‍ജന്റീനയുടെ കെവിന്‍ ബെനാവിദേസ് ചാമ്പ്യനായി. നാലായിരത്തിലേറെ കിലോമീറ്റര്‍ നീണ്ട യാത്രയില്‍ ടോബി പ്രൈസിനെ 43 സെക്കന്റിന്റെ നേരിയ വ്യത്യാസത്തിലാണ് ബെനാവിദേസ് മറികടന്നത്.
 

Latest News