Sorry, you need to enable JavaScript to visit this website.

കുട്ടികള്‍ കെട്ടിപ്പിടിക്കാനും കൈകൊടുക്കാനും  പാടില്ല; വിചിത്ര നിര്‍ദേശത്തിനെതിരെ രക്ഷിതാക്കള്‍  

ലണ്ടന്‍-കുട്ടികള്‍ കെട്ടിപ്പിടിക്കാനും കൈകൊടുക്കാനും പാടില്ലെന്ന വിചിത്ര നിര്‍ദേശത്തിനെതിരെ യു.കെയിലെ രക്ഷിതാക്കള്‍. ചെംസ്‌ഫോര്‍ഡിലെ ഹൈലാന്‍ഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരസ്പരം അടുത്തിടുപഴകുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.  ആലിംഗനം ചെയ്യാനോ കൈ പിടിക്കാനോ ഹസ്തദാനം ചെയ്യാനോ പോലും അനുവദിക്കില്ല. ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള എല്ലാത്തരം ശാരീരിക ബന്ധങ്ങളും തകര്‍ക്കുമെന്ന് രക്ഷിതാക്കളെ അറിയിച്ചുകൊണ്ട് സ്‌കൂള്‍ ഒരു കത്തയച്ചിരുന്നു. 
സ്‌കൂളിന്റെ വിചിത്ര നിയമങ്ങള്‍ക്കെതിരെ രക്ഷിതാക്കള്‍  രംഗത്തെത്തി. രൂക്ഷമായ വിമര്‍ശനമാണ് രക്ഷിതാക്കള്‍ ഉയര്‍ത്തിയത്. കത്ത് അയക്കും വരെ ഇത്തരം നിയമത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞിട്ടേയില്ലെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. 
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രണയവും സ്പര്‍ശനവുമാണ് യു കെയിലെ അധികൃതര്‍ സ്‌കൂള്‍ നിരോധിച്ചത്.  ഹൈലാന്‍ഡ് എന്ന സ്‌കൂളിലെ അധികൃതരാണ് വിചിത്ര ഉത്തരവിറക്കിയത്. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ആലിംഗനം, ഷേക്ക് ഹാന്‍ഡ്, അടിപിടി ഇതൊന്നും പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ക്കിടയില്‍ പരസ്പര ബഹുമാനം ഉാക്കാനും ഭാവിയില്‍ നല്ല ജോലി ലഭിക്കാനുമൊക്കെ ഈ ഉത്തരവ് സഹായിക്കുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
നിങ്ങളുടെ കുട്ടി മറ്റൊരു കുട്ടിയെ സ്പര്‍ശിക്കുകയാണെങ്കില്‍, അത് മറ്റേ കുട്ടിയുടെ അനുവാദത്തോടെയാണെങ്കിലും അല്ലെങ്കിലും എന്തും സംഭവിക്കാം. ചില സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് പരിക്ക് പറ്റിയേക്കാം. ചിലപ്പോള്‍ അവര്‍ പരസ്പരം സ്പര്‍ശിക്കുന്നത് കാണുന്ന മറ്റ് കുട്ടികളില്‍ അസ്വസ്ഥതയുണ്ടാക്കിയേക്കാം. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നല്ല സൗഹൃദമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ത്തന്നെ സ്‌കൂളില്‍ പ്രണയം അനുവദിക്കില്ല. കുട്ടികള്‍ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്, അല്ലാതെ മറ്റ് കാര്യങ്ങളിലല്ല. -സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

 
 

Latest News