സുല്‍ത്താന്‍ബത്തേരി-മാരകയിനം മയക്കുമരുന്നുമായി 22 കാരന്‍ എക്സൈസ് പിടിയില്‍. കോഴിക്കോട് ഇത്തംപറമ്പ് കെ.പി.മിറാഷ് മാലികിനെയാണ്(22) 118.80 ഗ്രാം എം.ഡി.എം.എ സഹിതം മുത്തങ്ങയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫൂദ്ദീനും സംഘവും അറസ്റ്റുചെയ്തത്. ബംഗളൂരുവില്‍നിന്നു കോഴിക്കോടിനുള്ള കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കരാനായിരുന്നു യുവാവ്. ബാഗില്‍നിന്നാണ് മയക്കുമരുന്നു കണ്ടെടുത്തത്. ഇതിനു രഹസ്യ വിപണിയില്‍ 10 ലക്ഷം രൂപ വില മതിക്കും.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ ലഹരിമരുന്നിന് അടിമപ്പെടുത്തിയും മോഹന വാഗ്ദാനങ്ങള്‍ നല്‍കും ലഹരി കടത്തിനു ഉപയോഗപ്പെടുത്തുന്നവരില്‍ ഒരാളാണ് മിറാഷ് മാലിക്കെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.