തിരുവനന്തപുരം- സിനിമാ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവായി. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്‍ തലവനായ സംഘത്തില്‍ പതിമൂന്ന് ഉദ്യോഗസ്ഥരാണുള്ളത്. ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
എസ് സി ആര്‍ ബി ഡിവൈ.എസ്.പി ആര്‍. പ്രതാപന്‍ നായര്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ എച്ച് അനില്‍കുമാര്‍, പി.ഐ മുബാറക്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരത് കുമാര്‍, കെ. മണിക്കുട്ടന്‍, ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ രതീഷ്, എ.എസ്.ഐ മാരായ ടി. രാജ് കിഷോര്‍, കെ. ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അര്‍ഷ ഡേവിഡ്, എ. അനില്‍കുമാര്‍, ക്രിസ്റ്റഫര്‍ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)