മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിറകിലാക്കി രാജ്യത്ത് ടൂറിസം മേഖലയിൽ ഏറ്റവും മികച്ച ഫേസ്ബുക് പേജ് എന്ന തിളക്കമാർന്ന നേട്ടം കേരള ടൂറിസം കരസ്ഥമാക്കി.
സംസ്ഥാനങ്ങളുടെ ടൂറിസം ബോർഡുകളുടെ പട്ടികയിൽ 15 ലക്ഷം ലൈക്കുകളോടെ കേരള ടൂറിസം ഒന്നാമതെത്തി. നവ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടു ത്തിയുള്ള ടൂറിസം വകുപ്പിന്റെ ക്രിയാത്മകമായ പ്രചാരണ പ്രവർത്തനങ്ങളാണ് ആ ഹഌദകരമായ ഈ നേട്ടത്തിന് പിന്നിൽ. 2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷ കാലയളവിൽ വിനോദ സഞ്ചാരികളുമായുള്ള ഇടപെടലുകളും, പേജിനു ലഭിച്ച ലൈക്കുകളും കമന്റുകളും ഷെയറുകളും കണക്കിലെടുത്താണ് ഫേസ്ബുക് റാങ്കിങ് നിശ്ചയിച്ചത്. ഫേസ് ബുക്കിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണ ത്തെ അടിസ്ഥാനമാക്കി രാജ്യത്ത് ഒന്നാം നിരയിൽ നിൽക്കുന്ന സർക്കാർ സ്ഥാപന ങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, രാഷ്ട്രീയ കക്ഷികൾ എന്നിവയുടെ വിവരങ്ങളാണ് ഫേസ്ബുക്ക് പുറത്തു വിട്ടത്. രണ്ടാം സ്ഥാനത്ത് ജമ്മു കശ്മീർ ടൂറിസം വകുപ്പും മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൂറിസവുമാണ്. ന്യൂദൽഹിയിലെ ഫേസ്ബുക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ ഫേസ്ബുക്കിന്റെ ഇന്ത്യ, ദക്ഷിണ സെൻട്രൽ ഏഷ്യ പബ്ലിക് പോളിസി മാനേജർ നിതിൻ സലൂജയിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങി.
അംഗീകാരം നേടിയതിന് കേരള ടൂറിസം വകുപ്പിലെ ഏവർക്കും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദനം അറിയിച്ചു. 'ഓരോ സഞ്ചാരിയും നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ എന്തുകൊണ്ട് കേരളം ഉൾപ്പെടുത്തണം എന്ന ആശയം ഫലപ്രദമായി വിനിമയം ചെയ്യാൻ കേരള ടൂറിസത്തിന് കഴിഞ്ഞു. ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ സന്ദേശമെത്തിക്കാൻ ടൂറിസത്തിന്റെ ഫേസ്ബുക് പേജിലൂടെ സാധിച്ചു. ഫേസ്ബുക് നൽകുന്ന ഈ അംഗീകാരം തീർച്ചയായും ആഹഌദകരമാണ്' ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. കേരള ടൂറിസത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ ക്രിയാത്മകവും ലക്ഷ്യോന്മുഖവുമാണെന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരൺ പറഞ്ഞു. 'കേരള ടൂറിസം തങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിങ് ബജറ്റ് 15 ശതമാനമായി ഉയർത്തിയ സമയത്താണ് ഫേസ്ബുക്കിന്റെ ഈ മികച്ച റാങ്കിങ് ലഭിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്. ആഗോള തലത്തിൽ ആശയ പ്രചരണത്തിൽ കേരള ടൂറിസം സ്വീകരിച്ചു പോരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ നേട്ടത്തെ കണക്കാക്കുന്നു' -അദ്ദേഹം പറഞ്ഞു.