റൂര്‍ക്കല - പതിനഞ്ചാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ കിരീടസ്വപ്‌നങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ചുവടുവെപ്പ്. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത രണ്ടു ഗോളിന് സ്‌പെയിനിനെ തോല്‍പിച്ചു. പതിനാറാം മിനിറ്റില്‍ പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഒഡിഷക്കാരന്‍് അമിത് റോഹിദാസാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. ഇരുപത്താറാം മിനിറ്റില്‍ ഹാര്‍ദിക് സിംഗ് ഫീല്‍ഡ് ഗോള്‍ സ്‌കോര്‍ ചെയ്തു.
പൂള്‍ ഡി-യിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് മറുപടിയില്ലാത്ത അഞ്ചു ഗോളിന് വെയ്ല്‍സിനെ തകര്‍ത്തു. പൂള്‍ എ-യില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയ മറുപടിയില്ലാത്ത എട്ടു ഗോളിന് ഫ്രാന്‍സിനെയും 2016 ലെ ഒളിംപിക് ചാമ്പ്യന്മാരായ അര്‍ജന്റീന 1-0 ന് പൊരുതിക്കളിച്ച ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ചു.
ഫ്രാന്‍സിനെതിരെ ഓസ്‌ട്രേലിയക്കു വേണ്ടി ഫോര്‍വേഡ് ടോം ക്രയ്ഗും ഡ്രാഗ്ഫഌക്കര്‍ ജെറമി ഹേവാഡും ഹാട്രിക് നേടി. രണ്ടാം ക്വാര്‍ട്ടറിലും മൂന്നാം ക്വാര്‍ട്ടറിലും മൂന്നു തവണ വീതം ഓസ്‌ട്രേലിയ എതിര്‍ ഗോളില്‍ പന്തെത്തിച്ചു. ഫ്രാന്‍സ് ഏഴ് പെനാല്‍ട്ടി കോര്‍ണറുകള്‍ നേടിയെടുത്തെങ്കിലും ഒന്നും മുതലാക്കാനായില്ല. ദക്ഷിണാഫ്രിക്കക്കെതിരെ മയ്‌കൊ കസേയയാണ് നാല്‍പത്തിമൂന്നാം മിനിറ്റില്‍ ്അര്‍ജന്റീനയുടെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്.