ന്യൂദൽഹി- മുസ്ലിം വ്യക്തിനിയമമനുസരിച്ച് പതിനഞ്ചു വയസുള്ള പെൺകുട്ടിക്ക് വിവാഹത്തിന് അനുമതി നൽകിയ കോടതി വിധിയെ കീഴ്വഴക്കമായി കാണാനാകില്ലെന്ന് സുപ്രീംകോടതി. പതിനഞ്ചുകാരിക്ക് വിവാഹത്തിന് അനുമതി നൽകിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടപെടൽ. ഹൈക്കോടതി വിധി ലൈംഗിക സമ്മതത്തിനുള്ള പ്രായമായി പറയുന്ന പതിനെട്ടു വയസ് എന്ന നിബന്ധനകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ജൂണിലായിരുന്നു 21 വയസുള്ള പുരുഷനും 16 വയസുള്ള പെൺകുട്ടിയുടെയും വിവാഹം അംഗീകരിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ജൂണിലായിരുന്നു 21 വയസുള്ള പുരുഷനും 16 വയസുള്ള പെൺകുട്ടിയുടെയും വിവാഹം അംഗീകരിച്ച് വിധി പറഞ്ഞത്. കുടുംബാംഗങ്ങളിൽ നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി. ശരിയത്ത് നിയമത്തിൽ ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും ഒന്നാണ്, ഇതനുസരിച്ച് പതിനഞ്ചു വയസിൽ ഒരാൾ പ്രായപൂർത്തിയായെന്ന് അനുമാനിക്കാം എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയായിരുന്നു.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഹർജിക്കാരിൽ ഒരാളായ പെൺകുട്ടി തിരികെ രക്ഷിതാക്കളുടെ അടുക്കലേക്ക് മടങ്ങേണ്ടിവരും. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ കീഴ്വഴക്കമായി കാണാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഹർജിക്കാരിൽ ഒരാളായ പെൺകുട്ടി തിരികെ രക്ഷിതാക്കളുടെ അടുക്കലേക്ക് മടങ്ങേണ്ടിവരും. ഇത് അവരുടെ താത്പര്യങ്ങൾക്ക് എതിരായിരിക്കും എന്നും കോടതി വ്യക്തമാക്കി.
സമാനമായ നിരവധി കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. ഈ കേസുകളിൽ പഞ്ചാബ്, ഹരിയാന കോടതിയുടെ വിധി മുൻവിധിയായി ഉപയോഗിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. സോളിസിറ്റർ ജനറൽ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം.