Sorry, you need to enable JavaScript to visit this website.

തരൂരിന്റേത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം; എല്ലാവരെയും കാണണം, നിലപാട് തെരഞ്ഞെടുപ്പ് സമയത്തെന്നും ജിഫ്രി തങ്ങൾ

കോഴിക്കോട് - കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി വിശ്വപൗരനെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. തരൂരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. 
 ശശി തരൂർ നടത്തുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. അതിന് എല്ലാ വിഭാഗത്തെയും കാണണം. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിൽ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും തെരഞ്ഞെടുപ്പ് നിലപാട് അപ്പോൾ പറയുമെന്നും ചോദ്യങ്ങളോടായി ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. കോഴിക്കോട് എം.പി എം.കെ രാഘവനും തരൂരിനോടൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് സി.ഡി ടവറിലെത്തി മുജാഹിദ് നേതാക്കളെയും തരൂർ കണ്ടിരുന്നു. ഇന്നലെ മലപ്പുറത്ത് വച്ച് മുജാഹിദ് മർകസുദ്ദഅവ വിഭാഗം നേതാക്കളെയും കണ്ട തരൂർ, ഇനി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെ വിവിധ സംഘടനാ നേതാക്കളെയും കാണുന്നുണ്ട്.

Latest News