കണ്ണൂർ- കണ്ണൂർ പയ്യന്നൂരിൽ വീണ്ടും സി.പി.എം ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് ചേർന്ന യുവാവിന് വെട്ടേറ്റു. അധികം വൈകാതെ ബി.ജെ.പി പ്രവർത്തകനും രവെട്ടേറ്റു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സി.പി.എം പ്രവർത്തകൻ ഷാനുവിനാണ് ആദ്യം വെട്ടേറ്റത്. കാരിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനു തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
അൽപസമയത്തിനകും ബി.ജെ.പി പ്രവർത്തകൻ രഞ്ജിത്തിനും വെട്ടേറ്റു. പയ്യന്നൂരിലെ ബി.ജെ.പി ഓഫീസായ മാരാർജി ഭവന് നേരെ ബോംബേറുമുണ്ടായി.