മക്ക - മക്ക പ്രവിശ്യയില്‍ റോഡുകള്‍ക്കു സമീപം ആളുകളുടെ ജീവന് ഭീഷണി സൃഷ്ടിച്ച് തുറന്നുകിടന്നിരുന്ന മൂന്നു കിണറുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ മണ്ണിട്ട് നികത്തി. ഗയാ അണക്കെട്ടിനു സമീപവും അല്‍സ്വാലിഹിയയിലും ആളുകളുടെ ജീവന് ഭീഷണി സൃഷ്ടിച്ച് തുറന്നുകിടക്കുന്ന നിലയിലുള്ള കിണറുകളെ കുറിച്ച് ഏകീകൃത കണ്‍ട്രോള്‍ റൂം വഴി പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിക്കുകയായിരുന്നെന്ന് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എന്‍ജിനീയര്‍ സഈദ് അല്‍ഗാംദി പറഞ്ഞു. തുടര്‍ന്ന് പ്രദേശങ്ങള്‍ പരിശോധിച്ചാണ് കിണറുകള്‍ മണ്ണിട്ടുമൂടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)