തിരുവനന്തപുരം- എറണാകുളം -ഗുരുവായൂര്‍ പാസഞ്ചര്‍ എക്‌സ്പ്രസ്,എറണാകുളം -കൊല്ലം മെമു എന്നിവയുടെ സമയത്തില്‍ ഇന്നുമുതല്‍ മാറ്റമുണ്ടാകും. രാത്രി 7.50ന് എറണാകുളത്തുനിന്ന് പുറപ്പെട്ടിരുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ 10മിനിറ്റ് മുമ്പേ പുറപ്പെടും.രാത്രി 10.30ന് പകരം 10.20ന് ഗുരുവായൂരില്‍ എത്തും.
എറണാകുളത്തുനിന്നുള്ള കൊല്ലം മെമു അഞ്ച് മിനിറ്റ് വൈകിയായിരിക്കും പുറപ്പെടുക. എറണാകുളത്തുനിന്ന് 6ന് പകരം 6.05ന് പുറപ്പെടും.എല്ലാ സ്റ്റേഷനുകളിലും അഞ്ച് മിനിറ്റ് വൈകിയാണെത്തുക.എന്നാല്‍ കൊല്ലത്ത് പതിവ് പോലെ പത്തിന് തന്നെ എത്തും.