മുംബൈ-ഇന്ത്യയില്‍ തൊഴിലാളി-മുതലാളി ബന്ധം പഴയ് പോലെയല്ല. ആനുകൂല്യങ്ങള്‍ മുടങ്ങാതെ നല്‍കുന്നതിനൊപ്പം മിടുക്കന്മാരെ പിടിച്ചു നിറുത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് പല സ്ഥാപനങ്ങളും. ഇതിന്റെ ഭാഗമായി വാര്‍ഷിക ദിനത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നു. കുടുംബ സംഗമങ്ങള്‍ നടത്തുന്നു. കേരളത്തില്‍ പോലും ചില സ്ഥാപനങ്ങള്‍ സ്റ്റാഫ് ഡേ നടത്തുന്നതും പതിവായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനാണ് ഭാരത് പെ സഹ സ്ഥാപകനായ അഷ്നീര്‍ ഗ്രോവര്‍. അദ്ദേഹം വമ്പനൊരു ഓഫര്‍ ജീവനക്കാര്‍ക്കായി മുന്നോട്ടുവച്ചിരിക്കുകയാണ്. തന്റെ പുത്തന്‍ സ്റ്റാര്‍ട്ടപ് ആയ തേര്‍ഡ് യുണിക്കോണില്‍ അഞ്ച് വര്‍ഷം തികയ്ക്കുന്ന ജീവനക്കാര്‍ക്ക് മേഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കുമെന്നാണ് ഗ്രോവറിന്റെ പ്രഖ്യാപനം. തന്റെ പുതിയ സംരംഭത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുളളവര്‍ നേരിട്ട് ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ച ഗ്രോവര്‍ ഇത് നൂറ് ശതമാനം സ്വദേശി കമ്പനിയാണെന്നും അവകാശപ്പെട്ടു. സ്വയം സമ്പാദിക്കുന്ന മൂലധനമാണ് ഇതിനുളളത്. ജോലി തേടുന്നവര്‍ക്ക് റിക്രൂട്ട്മെന്റ് സാദ്ധ്യതയും അദ്ദേഹം അറിയിച്ചു.
പുതിയ സ്റ്റാര്‍ട്ട്അപ്പിനെക്കുറിച്ചുളള സ്ലൈഡ്ഷോ പങ്കുവച്ച ഗ്രോവര്‍ 50 അംഗങ്ങളുമായി എങ്ങനെ കമ്പനിയാരംഭിക്കും എന്നും വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം ഗ്രോവറിനോടും അദ്ദേഹത്തിന്റെ ഭാര്യയും ഭാരത് പെ ഹെഡ് ഓഫ് കണ്‍ട്രോള്‍സുമായ മാധുരി ജെയിന്‍ ഗ്രോവറിനോടും രാജിവെക്കാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹം തേര്‍ഡ് യുണിക്കോണ്‍ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്.