Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി ഐ.എം.സി.സിയുടെ സുലൈമാൻ സേട്ട് അവാർഡ് മുതുകാടിന് സമ്മാനിച്ചു

തിരുവനന്തപുരം- ജീവകാരുണ്യ രംഗത്തെ പ്രവർത്തന മികവിനുള്ള ഐ.എൻ.എൽ ഗൾഫ് പോഷക സംഘടനയായ ഐ.എം.സി.സി (ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെന്റർ) ഏർപ്പെടുത്തിയ പ്രഥമ സേട്ടു സാഹിബ് പുരസ്‌കാരം ഗോപിനാഥ് മുതുകാടിന് കൈമാറി. തിരുവനന്തപുരത്ത് ഡിഫറന്റ് ആർട്‌സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഐ.എൻ.എൽ സംസ്ഥാന അധ്യക്ഷനും സംസ്ഥാന തുറമുഖ പുരാവസ്തു മ്യൂസിയം പുരാരേഖാ വകുപ്പ് മന്ത്രിയുമായി അഹമ്മദ് കോവിലാണ് അവാർഡ് കൈമാറിയത്.
തിരുവനന്തപുരത്ത് ഗോപിനാഥ് മുതുകാട് നടത്തിവരുന്ന ഡിഫറന്റ് ആർട്‌സ് സെന്റർ ജീവകാരുണ്യ രംഗത്തെ  അനുകരണീയമായ മഹാ മാതൃകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മുതുകാട് ലോക വേദികളിൽ അവതരിപ്പിച്ച മാജിക്കുകളേക്കാളും അമ്പരപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമാണ് ഈ സെന്റർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ചടങ്ങിൽ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ, അഖിലേന്ത്യ ട്രഷറർ ഡോ. എ.എ അമീൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.പി അൻവർ സാദത്ത്, സൗദി ഐ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സൈദ് കള്ളിയത്ത്, സെക്രട്ടറിമാരായ ബഷീർ ചേളാരി, ഗസ്‌നി വട്ടക്കിണർ, ഖത്തർ ഐ.എം.സി.സി ജനറൽ സെക്രട്ടറി ജാബിർ ബേപ്പൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സൺ റഹീം, വൈസ് പ്രസിഡന്റ് സഫറുല്ല ഖാൻ എന്നിവർ പങ്കെടുത്തു.

Latest News