റിയാദ്-ശൈത്യകാലത്ത് നിര്‍ജലീകരണത്തിന് സാധ്യത കൂടുതലാണെന്നും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നും സൗദി ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. വെള്ളവും പാനീയങ്ങളും ആവശ്യമായ അളവില്‍ കുടിക്കാത്തത് കാരണമാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിര്‍ജലീകരണത്തിന് കാരണമാകുന്നത്.
ദാഹം, തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടുക, കണ്ണിനും ചുണ്ടിനും വരള്‍ച്ച അനുഭവപ്പെടുക, ഒരു ദിവസം നാലില്‍ താഴെ പ്രാവശ്യം മൂത്രമൊഴിക്കുക, മഞ്ഞ നിറത്തിലോ രൂക്ഷഗന്ധത്തോടെയോ മൂത്രമൊഴിക്കുക എന്നിവയാണ് നിര്‍ജലീകരണത്തിന്റെ അടയാളങ്ങള്‍.
മറ്റു പാനീയങ്ങളോടൊപ്പം ശൈത്യകാലത്ത് രണ്ട് ലിറ്ററിലധികം വെള്ളവും കുടിക്കുകയാണ് ഇതിന് പരിഹാരമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)