Sorry, you need to enable JavaScript to visit this website.

വിവാഹ വാഗ്ദാനം നല്‍കി ബന്ധപ്പെടുന്നത്  ബലാത്സംഗമല്ല-ഹൈക്കോടതി  

ഭുവനേശ്വര്‍- വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഒറീസ ഹൈക്കോടതിയുടെ പരാമര്‍ശം. ഒരു ബലാത്സംഗക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സഞ്ജിബ് പാനിഗ്രാഹി അദ്ധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്.
ഒരു സ്ത്രീയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നിയമം ഉപയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഐ.പി.സി 375 പ്രകാരം ക്രോഡീകരിച്ചിട്ടുള്ള ബലാത്സംഗത്തിന്റെ വിഭാഗത്തില്‍ പെടാത്തതിനാല്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കുന്നത് തെറ്റാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം പ്രതികള്‍ക്കെതിരെ മറ്റ് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി ഭോപ്പാലില്‍ നിന്നുള്ള യുവതിയുമായി യുവാവ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കേസിലാണ് കോടതി വാദം കേട്ടത്. പിന്നീട് ഒളിവില്‍ പോയ പ്രതിയെ യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Latest News