Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡൊ ഫുട്‌ബോള്‍ ആസ്വദിക്കുന്നില്ല -അന്നസ്ര്‍ കോച്ച്

റിയാദ് - അന്നസ്‌റില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ അതീവ സന്തുഷ്ടനാണെന്നും സഹ കളിക്കാരുമായി അതിവേഗം ഇണങ്ങിച്ചേര്‍ന്നുവെന്നും കോച്ച് റൂഡി ഗാര്‍സിയ. 1975 ല്‍ മുപ്പത്തിനാലാം വയസ്സില്‍ പെലെ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ന്യൂയോര്‍ക്ക് കോസ്‌മോസിന് കളിച്ചതിനു സമാനമാണ് സൗദിയിലേക്കുള്ള റൊണാള്‍ഡോയുടെ വരവ്. സൗദിയില്‍ ഫുട്‌ബോളിന്റെയും മൊത്തത്തില്‍ സ്‌പോര്‍ട്‌സിന്റെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചക്ക് ഇത് വലിയ മുതല്‍ക്കൂട്ടാവും. ഇന്ന് അന്നസ്ര്‍ ക്ല്ബ്ബിനെക്കുറിച്ച് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കറിയാം. എട്ട് ലക്ഷം ഫോളേവേഴ്‌സില്‍ നിന്ന് മണിക്കൂറുകള്‍ക്കകമാണ് ഒരു കോടിയായി വര്‍ധിച്ചത് -കോച്ച് പറഞ്ഞു.
വലിയ കളിക്കാരെയാണ് എളുപ്പം പരിശീലിപ്പിക്കാനാവുകയെന്ന് ഗാര്‍സിയ കരുതുന്നു. സഹകളിക്കാരുമായി ചിരിക്കുകയും തമാശ പങ്കിടുകയും ചെയ്യുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാനാവില്ലെന്നറിഞ്ഞിട്ടും റൊണാള്‍ഡൊ ടീമിനൊപ്പമുണ്ടായിരുന്നു. റൊണാള്‍ഡൊ സന്തോഷവാനായിരിക്കണമെന്നു മാത്രമാണ് ആഗ്രഹം. കഴിഞ്ഞ കുറേ ദിവസങ്ങളായി അതായിരുന്നില്ല സ്ഥിതി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും ലോകകപ്പിലും വ്യക്തിപരമായ ചില കാര്യങ്ങളിലും അസ്വസ്ഥനായിരുന്നു താരം. ഫുട്‌ബോളില്‍ വീണ്ടും റൊണാള്‍ഡോക്ക് സന്തോഷം തിരിച്ചുകിട്ടണം -ഗാര്‍സിയ പറഞ്ഞു. 

പോര്‍ചുഗലിന് പുതിയ കോച്ച്,
റൊണാള്‍ഡോയുമായി ചര്‍ച്ച

ലിസ്ബണ്‍ - ബെല്‍ജിയത്തിന്റെ പരിശീലക പദവിയില്‍ നിന്നൊഴിഞ്ഞ റോബര്‍ടൊ മാര്‍ടിനേസ് പോര്‍ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി സ്ഥാനമേറ്റു. ലോകകപ്പില്‍ ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. മൊറോക്കോയോട് ക്വാര്‍ട്ടറില്‍ തോറ്റതോടെ പോര്‍ചുഗല്‍ ടീമിന്റെ പരിശീലക പദവിയില്‍ നിന്ന് ഫെര്‍ണാണ്ടൊ സാന്റോസും പുറത്തായി. സാന്റോസ് ലോകകപ്പില്‍ രണ്ടു കളികളില്‍ റൊണാള്‍ഡോയെ റിസര്‍വ് ബെഞ്ചിലിരുത്തിയത് വലിയ വിവാദമായിരുന്നു. 
ലോകകപ്പില്‍ കളിച്ച ഇരുപത്താറംഗ ടീമിലായിരിക്കും തന്റെ തുടക്കമെന്നും അതില്‍ റൊണാള്‍ഡോയും ഉള്ളതിനാല്‍ താരവുമായി സംസാരിക്കുമെന്നും മാര്‍ടിനേസ് പറഞ്ഞു. 19 വര്‍ഷമായി ടീമിലുള്ളയാളാണ് റൊണാള്‍ഡൊ. അതിനാല്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ് -കോച്ച് അഭിപ്രായപ്പെട്ടു.
താരതമ്യേന തീവ്രത കുറഞ്ഞ സൗദി ലീഗിലാണ് കളിക്കുന്നതെന്ന് ദേശീയ ടീമില്‍ റൊണാള്‍ഡോക്ക് അവസരം കുറച്ചേക്കും.
 

Latest News